ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ലോജിസ്റ്റിക്‌സ്, എക്‌സ്‌പ്രസ് ഡെലിവറി സേവനങ്ങള്‍ നടത്ത ഡിഎച്ച്‌എല്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് നിങ്ങള്‍ക്കായി തുറക്കുന്നത്.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്ബനിയായ ഡിഎച്ച്‌എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അനുയോജ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ലോജിസ്റ്റിക്സ് കമ്ബനികളിലൊന്നാണ് ഡിഎച്ച്‌എല്‍. അന്താരാഷ്ട്ര ഷിപ്പിംഗ്, കൊറിയര്‍ ഡെലിവറി, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടേയുള്ള സമഗ്രമായ സേവനങ്ങള്‍ക്ക് ഏറെ വിശ്വാസ്യ യോഗ്യമായ കമ്ബനിയാണ് ഡിഎച്ച്‌എല്‍.
പ്രവര്‍ത്തി പരിചയമുള്ള ആളുകള്‍ക്ക് മാത്രമല്ല, പഠനം പൂര്‍ത്തിയാവര്‍ക്കും മറ്റ് മേഖലകളില്‍ നിന്ന് കരിയര്‍ മാറാൻ ആഗ്രഹിക്കുന്നവര്‍ക്കും ദുബായ്, അബുദാബി തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലായി ധാരാളം അവസരങ്ങള്‍ ഡിഎച്ച്‌എല്‍ ഒരുക്കുന്നു. നിലവില്‍ ഡിഎച്ച്‌എല്‍ കൊറിയേഴ്‌സ് ദുബായ്ക്ക് കീഴിലായി അക്കൗണ്ടിങ് മാനേജര്‍ ഉള്‍പ്പടെ നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രധാന ഒഴിവുകള്‍;
ഡെലിവറി ഡ്രൈവര്‍മാര്‍: ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ കൃത്യസമയത്ത് കൃത്യമായ മേല്‍വിലാസത്തില്‍ വിതരണം ചെയ്യുക.
വെയര്‍ഹൗസ് അസോസിയേറ്റ്സ്: സാധനങ്ങള്‍ കൈകാര്യം ചെയ്യല്‍,
കയറ്റുമതി ഓര്‍ഗനൈസ് ചെയ്യുക, വെയര്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പരിപാലിക്കുക.
കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസെൻറ്ററ്റിവ്സ്: എൻക്വൈറി നടത്തുന്ന ഉപഭോക്താക്കളെ കൃത്യമായ വിവരം നല്‍കി സഹായിക്കുക, കയറ്റുമതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുക.
ഓപ്പറേഷൻ മാനേജര്‍മാര്‍: ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, നടപടി ക്രമങ്ങള്‍ കൃത്യമായി വിലയിരുത്തുക, കാര്യക്ഷമമായ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക.
ഐടി പ്രൊഫഷണലുകള്‍: ഡിഎച്ച്‌എല്ലിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനും പരിപാലനത്തിനും സംഭാവന ചെയ്യുക.
സെയില്‍സ് എക്സിക്യൂട്ടീവ്: പുതിയ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് നേടിയെടുക്കുന്നതിലൂടെയും നിലവിലുള്ള ഉപഭോക്താക്കളുമായി ബന്ധം നിലനിര്‍ത്തുന്നതിലൂടെയും ബിസിനസ്സ് വളര്‍ച്ചയെ സഹായിക്കുക.
കമ്ബനിയുടെ വെബ്സൈറ്റ് വഴി പരിശോധന നടത്തിയാല്‍ നിങ്ങളുടെ യോഗ്യതയ്ക്കും പ്രവര്‍ത്തി പരിചയത്തിനും അനുയോജ്യമായ നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മറ്റ് ഓണ്‍ലൈൻ ജോബ് പോര്‍ട്ടലുകള്‍ വഴിയോ ഡിഎച്ച്‌എല്ലിലെ കരിയറുകള്‍ക്ക് അപേക്ഷിക്കാം. നിയമനങ്ങള്‍ക്കായി യാതൊരു വിധത്തിലുള്ള ചാര്‍ജുകളും കമ്ബനി ഈടാക്കില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച ശമ്ബളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.