കൈക്കൂലി കേസില്‍ വീണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂര്‍ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്.
5000 രൂപയാണ് ഇയാള്‍ സര്‍ക്കാര്‍ സേവനം തേടിയെത്തിയ ഉപഭോക്താവില്‍ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്. ആര്‍ ഒ ആര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളില്‍ നിന്നാണ് ടി അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വര്‍ഷത്തോളമായി പരാതിക്കാരൻ ഈ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു.
അയ്യപ്പൻ കൈക്കൂലി ചോദിച്ച വിവരം നേരത്തെ തന്നെ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ച്, രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഇന്ന് വില്ലേജ് ഓഫീസില്‍ പരാതിക്കാരൻ എത്തിയപ്പോള്‍ വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥര്‍ ഉള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടി അയ്യപ്പനെ ഉടൻ തന്നെ അഴിമതി വിരുദ്ധ സേന പിടികൂടുകയായിരുന്നു. പിന്നാലെ പൊട്ടിക്കരഞ്ഞ ടി അയ്യപ്പനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.