Click to learn more 👇

വിവാഹം ഒരാഴ്ച മുമ്ബ്; പുഴയില്‍ വീണ സിദ്ധിഖിനെയും നൗഫിയേയും കണ്ടെത്താനായില്ല; ദമ്ബതികള്‍ക്കായി സ്‌കൂബ ടീമിന്റെ സഹായത്തോടെ തെരച്ചില്‍ തുടരും


 തിരുവനന്തപുരം: പള്ളിക്കലില്‍ പുഴയില്‍ വീണ് കാണാതായ ദമ്ബതികളെ കണ്ടെത്താനായില്ല. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്.

ഇവര്‍ക്കൊപ്പം പുഴയില്‍ വീണ പകല്‍ക്കുറി സ്വദേശി അൻസലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ദമ്ബതികളെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. രാത്രിയില്‍ താത്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്നു രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പുനരാരംഭിക്കും.

ഇക്കഴിഞ്ഞ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. സിദ്ദിഖും നൗഫിയും ബന്ധുവായ അൻസിലിന്റെ വീട്ടില്‍ വിരുന്നിനായി എത്തിയതായിരുന്നു. പിന്നാലെ പള്ളിക്കപ്പുഴ പാലത്തിന് സമീപമുള്ള പാറക്കെട്ടിലെത്തി. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ അൻസില്‍ കാല്‍വഴുതി പുഴയില്‍ വീണു. അൻസിലിനോടൊപ്പം തന്നെ യുവ ദമ്ബതികളും പുഴയില്‍ പതിക്കുകയായിരുന്നു. സിദ്ധിഖിനും നൗഫിയ്ക്കുമായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.