Click to learn more 👇

15കാരിയെ യുവാവ് പീഡിപ്പിച്ചു; ഭാര്യ ദൃശ്യം പകര്‍ത്തി, ഇന്‍സ്റ്റാഗ്രാമിലൂടെ വിറ്റു, അറസ്റ്റ്


 കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്ബതികള്‍ പിടിയില്‍.

കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. 

1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്. 

ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.