Click to learn more 👇

'കൈയ്യില്‍ കത്തി, എന്നെ വെടി വെക്കൂ എന്ന് അലര്‍ച്ച'; സാജുവിനെ യുകെ പൊലീസ് കീഴ്പ്പെടുത്തിയത് ഇങ്ങനെ; വീഡിയോ പുറത്ത്


 ലണ്ടൻ: നഴ്സായ ഭാര്യയെയും രണ്ടു മക്കളെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ ഭര്‍ത്താവ് സാജുവിന് യുകെ കോടതി കഴിഞ്ഞ ദിവസം 40 വര്‍ഷം തടവിന് ശിക്ഷ വിധിച്ചിരുന്നു.

ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സാജുവിനെ 2022 ഡിസംബര്‍ 14നു രാത്രി 10 മണിയോടെയാണ് യുകെയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ സാജുവിനെ നോര്‍താംപ്ടൻ പൊലീസ് പിടികൂടിയിരുന്നു.

കേസില്‍ സാജുവിനെ ശിക്ഷിച്ച്‌ വിധി വന്നതിന് പിന്നാലെ ഇയാളെ പിടികൂടുന്നതിന്റെ ദൃ‍ശ്യങ്ങള്‍ നോര്‍താംപ്ടൻ പൊലീസ് പുറത്തുവിട്ടു. 2022 ഡിസംബര്‍ 15 ലെ ദൃശ്യങ്ങളാണ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്. യുവതിക്കും രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റെന്ന സന്ദേശത്തെ തുടര്‍ന്നാണ് സാജുവിന്‍റെ കെറ്ററിങ്ങിലെ വീട്ടിലേക്ക് പൊലീസ് എത്തുന്നത്. അവിടെ എത്തുമ്ബോഴുള്ള ദൃശ്യങ്ങളും സാജുവിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.

എമര്‍ജൻസി സന്ദേശം ലഭിച്ച്‌ പൊലീസ് എത്തുമ്ബോള്‍ വീടിനുള്ളില്‍ കത്തിയുമായി ഇരിക്കുകയായിരുന്നു സാജു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പൊലീസ് സാജുവിനോട് കത്തി താഴെയിടാൻ ആവശ്യപ്പെട്ടു. എന്നാഷ ഇയാള്‍ കത്തി കൈയ്യില്‍ പിടിച്ച്‌ പൊലീസിന് നേരെ ചൂണ്ടുന്നതും തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ ടേസര്‍ തോക്ക് ഉപയോഗിച്ച്‌ പൊലീസ് സാജുവിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയാണ് ഭര്‍ത്താവ് സാജു അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു. സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്. ഡ്യൂട്ടിയിലുണ്ടായിട്ടും ജോലിക്ക് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.