Click to learn more 👇

മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; പിന്നാലെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ബിജെപി നേതാവ് കണ്ണ് തുറന്നു, കുതറിയോടി പ്രവര്‍ത്തകര്‍..!


 ആഗ്ര: മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ബിജെപി നേതാവിന് സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ 'പുനര്‍ജന്മം'.

ബിജെപിയുടെ ആഗ്ര ജില്ലാ പ്രസിഡന്റായിരുന്ന 65 വയസുകാരന്‍ മഹേഷ് ബാഗലാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും മരണപ്പെട്ടുവെന്നും സ്ഥിരീകരിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലാണ് ഞായറാഴ്ച മഹേഷിനെ പുഷ്പാഞ്ജലി ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ‘മരണം’ സ്ഥിരീകരിച്ചു. തുടര്‍ന്ന് സരൈ ഖ്വാജയിലെ വസതിയില്‍ തിരികെ കൊണ്ടുവന്ന് ‘അന്ത്യ കര്‍മങ്ങള്‍ക്കുള്ള’ ഒരുക്കങ്ങള്‍ തുടങ്ങി.

ഇതിനിടെയാണ് ബന്ധുക്കളില്‍ ചിലര്‍ ശരീരത്തില്‍ അനക്കമുണ്ടെന്ന് ശ്രദ്ധിച്ചത്. വീട്ടിലെത്തി കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ബോധം തിരികെലഭിച്ചുവെന്നും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പിന്നീട് കണ്ണ് തുറന്നുവെന്നും മക്കളായ അഭിഷേകും അങ്കിതും പറഞ്ഞു.

ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച്‌ അര മണിക്കൂറിന് ശേഷമാണ് ശരീരത്തില്‍ ജീവന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് മഹേഷിന്റെ സഹോദരനും പറ‍ഞ്ഞു. ഉടന്‍ തന്നെ ന്യൂ ആഗ്രയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചികിത്സ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.