Click to learn more 👇

'കൊച്ച്‌ കുഞ്ഞിനെ വെച്ച്‌ കോപ്രായം കാണിക്കുന്നോ, നിങ്ങള്‍ക്കറിയില്ലേ തിര വരുമെന്ന് ? അഞ്ജലി നായര്‍ പങ്കിട്ട വീഡിയോയ്ക്ക് നേരെ വിമര്‍ശനം


 മലയാളത്തില്‍ മാത്രമല്ല തമിഴിലും അറിയപ്പെടുന്ന അഭിനേത്രിയാണ് അഞ്ജലി നായര്‍.

വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് അഞ്ജലി. യുട്യൂബ് ചാനലിലൂടെയും താരം തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

സംവിധായകനായ അജിത്തും മക്കളായ ആവണിയും ആദ്വികയും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. ജാനകീ ജാനേയുടെ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയായിരുന്നു അ‍‌ഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. അനീഷ് ഉപാസനയുമായുള്ള ബന്ധത്തിലാണ് അ‍ഞ്ജലിക്ക് ആവണി എന്ന മകള്‍ പിറന്നത്. അടുത്തിടെയായിരുന്നു രണ്ടാമത്തെ മകള്‍ ആദ്വികയുടെ ഒന്നാം പിറന്നാള്‍ കുടുംബം ആഘോഷിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ അഞ്ജലി പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

രണ്ട് മക്കള്‍ക്കുമൊപ്പം കടല്‍ക്കരയില്‍ ഇരുന്ന് കളിക്കുന്ന അഞ്ജലിയെ വീഡിയോയില്‍ കാണാം. മൂത്തമകള്‍ ആവണി രണ്ടാമത്തെ മകള്‍ ഒരു വയസുകാരി ആദ്വികയുടെ കാല്‍ ചെളിയില്‍ പൂഴ്ത്തി കളിക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ മകള്‍ ആദ്വികയ പിടിച്ചുകൊണ്ടാണ് അഞ്ജലി ഇരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നത് അ‍ഞ്ജലിയുടെ ഭര്‍ത്താവ് അജിത്താണ്. വീഡിയോയിലേക്കും കുട്ടികളുടെ കുറുമ്ബിലേക്കും ശ്രദ്ധ മാറിയിരിക്കുന്ന സമയത്ത് ശക്തമായ തിരമാല വന്നത് അഞ്ജലിയോ ഭര്‍ത്തവോ കണ്ടില്ല. തിര പാഞ്ഞെത്തിയപ്പോള്‍ അഞ്ജലിയുടെ രണ്ട് മക്കളും കടലില്‍ വെള്ളത്തില്‍ മുങ്ങി. ഉടൻ തന്നെ രണ്ടുപേരെയും അഞ്‍ജലിയും ഭര്‍ത്താവും എടുത്തതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. 'പണി പാളി ...' എന്ന ക്യാപ്ഷനും നല്‍കിയാണ് അഞ്ജലി വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ഭയം തോന്നുന്ന രീതിയിലാണ് ട്ടികളുടെ മുകളിലേക്ക് തിരമാല എത്തിയത്.

വീഡിയോ വൈറലായോടെ നിരവധി പേര്‍ വിമര്‍ശന കമന്റുകളുമായി എത്തിയിട്ടുണ്ട്. 'ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി കടല്‍‌തീരത്ത് പോകുമ്ബോള്‍ ശ്രദ്ധിക്കണം, കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ, നിങ്ങള്‍ക്കറിഞ്ഞൂടെ ഏത് നിമിഷവും തിര വരുമെന്ന്... കൊച്ച്‌ കുഞ്ഞിനെ വെച്ച്‌ കോപ്രായം കാണിക്കുന്നോ?, മോള്‍ക്ക് എന്തെങ്കിലും പറ്റിയോ?' എന്നിങ്ങനെ കമന്റുകള്‍ നീളുന്നു. കമന്റുകള്‍ നിറഞ്ഞതോടെ താരം കമന്റ് ബോക്സ് ഓഫാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.