Click to learn more 👇

തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു


 ഹെെദരാബാദ്: തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുട്ടിയെയാണ് പുലി കൊന്നത്.

ഇന്നലെ വെെകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പം നടക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്.

ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേയ്ക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.