Click to learn more 👇

40 അടി ഉയരമുള്ള ജയിലിന്റെ മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി; വീഡിയോ കാണാം


 

ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അടുത്ത ദിവസം തന്നെ പ്രതി പിടിയിലാവുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം നടന്നത്.

ബലാത്സംഗ കേസിലെ പ്രതിയായ 23കാരന്‍ വസന്ത് ആണ് ജയിലിന്‍റെ മതില്‍ ചാടിയത്. ദാവണഗരെ സബ് ജയിലിന്‍റെ മതിലാണ് പ്രതി ചാടിയത്. ആഗസ്ത് 25നായിരുന്നു സംഭവം. ചാട്ടത്തിനിടെ കാലിന് പരിക്കേറ്റ പ്രതി ഒരുവിധത്തിലാണ് ഓടിരക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ജയില്‍ കോമ്ബൌണ്ടിന് പുറത്തെത്തിയ വസന്ത് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ ജയില്‍ അധികൃതരും പൊലീസും പ്രതിക്കായി സംയുക്തമായി തെരച്ചില്‍ തുടങ്ങി. 24 മണിക്കൂറിനുള്ളില്‍ ഹാവേരിയില്‍ നിന്നാണ് വസന്തിനെ അറസ്റ്റ് ചെയ്തത്. അപ്പോഴും ഹൈടെക് നിരീക്ഷണ സംവിധാനമുള്ള ജയിലില്‍ നിന്ന് പ്രതി രക്ഷപ്പെട്ടതെങ്ങനെ എന്ന ചോദ്യം ബാക്കിയാണ്. ഇതുസംബന്ധിച്ച്‌ ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ജയില്‍ ചാട്ടത്തിന്‍റെ 20 സെക്കന്‍റ് സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.