Click to learn more 👇

കലയുടെ കേളികൊട്ടുമായി വീണ്ടും കേരളീയം; സമന്വയ യുടെ ''കേരളീയം" രണ്ടാം പതിപ്പ് ഒക്ടോബർ 28ന്


കാനഡയുടെ മണ്ണിൽ ഒരു പുതിയ കലാ സംസ്കാരത്തിന് നാന്ദി കുറിച്ച സമന്വയ യുടെ ''കേരളീയം" രണ്ടാം പതിപ്പ് ഒക്ടോബർ 28, 2023 ന് Etobicoke ലെ Dante Alighieri Academy ഹാളിൽ.

മലയാളിയുടെ ഹൃദയഹാരികളായ ഓർമ്മകളെ തൊട്ടുണർത്തിയാണ് കഴിഞ്ഞ തവണ കേരളീയം അരങ്ങേറിയത് .

ജന്മനാടിന്റെ ഗൃഹാതുര സ്മരണകളിലേക്ക് ഒരിക്കൽ കൂടി കൈ കോർത്ത് നടക്കാനും മലയാള മനസ്സുകളിൽ ഓർമ്മകളുടെ വസന്തം സമ്മാനിക്കാനും കഴിയുന്നതായിരിക്കും ഇത്തവണത്തെയും കേരളീയം. 

കലയേയും സംസ്ക്കാരത്തേയും സ്നേഹിക്കുന്ന ഓരോരുത്തർക്കുമായി കേരളത്തിന്റെ ഉത്സവം സമർപ്പിക്കുകയാണ് സമന്വയ. കാനഡ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിലേക്ക് എല്ലാ കലാഹൃദയങ്ങളേയും സൗഹൃദ മനസ്സുകളേയും സഹർഷം സമന്വയ സ്വാഗതം ചെയ്യുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.