Click to learn more 👇

ബാത്റൂമിലെ ദുര്‍ഗന്ധം ഇല്ലാതാക്കി വൃത്തിയോടെ സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍


 എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് വൃത്തികേടായി ദുര്‍ഗന്ധം ഉണ്ടാകാനിടയുള്ള സ്ഥലമാണ് ബാത്റൂം. എപ്പോഴും ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ബാത്ത്റൂമുകളില്‍ കീടാണുക്കള്‍ പെരുകാനുള്ള സാധ്യതയും കൂടുതലാണ്.

ബാത്ത്റൂം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ. 

1) ബേക്കിങ് സോഡ - ബാത്ത്റൂമിലും ക്ലോസറ്റിലും ഒരിത്തിരി ബേക്കിങ് സോഡ വിതറിയ ശേഷം വെള്ളം ഒഴിച്ച്‌ ഉരച്ചു കഴുകിയാല്‍ ഇവ നന്നായി മിന്നിതിളങ്ങും. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ പിന്നെ ബാത്ത്റൂമില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകില്ല.

2) വിനാഗിരി - വിനാഗിരിയും ഇതുപോലെ ബാത്‌റൂമിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാൻ സഹായിക്കും.

3) നാരങ്ങാനീര് - ഒരല്‍പം നാരങ്ങ പിഴിഞ്ഞ് ബാത്ത്റൂമില്‍ ഒഴിച്ച ശേഷം കഴുകി കളഞ്ഞാല്‍ ഇവിടം നല്ല വൃത്തിയാകും. ചൂട് വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ ഇതിന് കൂടുതല്‍ ഫലം കിട്ടും.

4) സുഗന്ധലായനികള്‍ - ഡെറ്റോള്‍, ഫിനോയില്‍ പോലെയുള്ള സുഗന്ധലായനികള്‍ കൊണ്ട് ബാത്ത്റൂം ദിവസവും കഴുകുന്നത് ഗുണം ചെയ്യും.

5)ലാവെണ്ടര്‍ ഓയില്‍ - ടോയ്‍ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച്‌ വൃത്തിയാക്കാം. ഇത് ദിവസം മുഴുവന്‍ ബാത്ത്റൂമില്‍ സുഗന്ധം തങ്ങി നില്‍ക്കാന്‍ സഹായിക്കും

ഇതിനെല്ലാം പുറമേ ബാത്ത്റൂമില്‍ എക്സോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതും ഏറെ നല്ലതാണ്. ഇത് ബാത്ത്റൂമിനുള്ളിലെ വായുവിനെ പുറത്തുകടത്താൻ സഹായിക്കും. അതുപോലെ ഉപയോഗിക്കാത്ത സമയത്ത് ക്ലോസറ്റ് സീറ്റ് അടച്ചു വയ്ക്കാനും ശ്രദ്ധിക്കുക. ഒരിക്കലും മാലിന്യങ്ങള്‍ ബാത്ത്റൂമില്‍ നിക്ഷേപിക്കരുത്. വെള്ളം തളംകെട്ടി നില്‍ക്കുന്ന ബാത്ത്റൂമുകളില്‍ ദുര്‍ഗന്ധം കൂടാനുള്ള സാധ്യതയുണ്ട്. 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.