കൊച്ചി: എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നൗഷിദ് പോലീസിനോട് പറയുന്നത് പലതും അവിശ്വസനീയമായ കാര്യങ്ങള്‍
യുവതി തന്റെ ശരീരത്തില്‍ മരുന്ന് കുത്തിവച്ചതാണെന്ന സംശയമാണ് ചങ്ങനാശ്ശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടില്‍ രവിയുടെ മകള്‍ രേഷ്മയെ (26) കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് മൊഴി.
ഹോട്ടല്‍ കെയര്‍ടേക്കറായ നൗഷിദ് യുവതിക്കൊപ്പം പല തവണ ഒരുമിച്ചു താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ തന്റെ വായില്‍ രക്തം നിറയുമായിരുന്നെന്ന് പ്രതിയായ കോഴിക്കോട് തലയാട് തോട്ടില്‍ വീട്ടില്‍ നൗഷിദ് മൊഴിയില്‍ പറയുന്നു.
രേഷ്മയുടെ ദുര്‍മന്ത്രവാദം കാരണമാണ് ഇതെന്നാണ് മൊഴി. നൗഷാദിന്റെ ആരോഗ്യം ക്ഷയിക്കുന്നതായി രേഷ്മ മറ്റൊരു ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നു.
അതിനെച്ചൊല്ലിയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് നൗഷാദ് പറയുന്നത്. നൗഷിദ് പറഞ്ഞ ആണ്‍സുഹൃത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. നൗഷിദിനെ കസ്റ്റഡിയിലെടുക്കാൻ ശനിയാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന.