കള്ളം പണം വെള്ളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടി നവ്യ നായര്‍ക്ക് അടുത്ത ബന്ധമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്.
സച്ചിൻ സാവന്തിനെതിരെ ഇഡി പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടിയും ഐആര്‍എസ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നത്. ജൂണില്‍ ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നവ്യ നായരുമായി സച്ചിൻ സാവന്ത് നിരവധി പണമിടപാട് നടത്തിയതായി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള രേഖകള്‍ ഇഡി കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. നവ്യക്ക് പുറമെ മറ്റൊരു സ്ത്രീ സുഹൃത്തുമായി സാവന്ത് നിരവധി പണമിടപാട് നടത്തിയതായിട്ടും ഇഡി കണ്ടെത്തി.
വില കൂടിയ ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ സാവന്ത് നടിക്ക് നല്‍കിയതായി ഇഡി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിക്കുകയാണ് കേന്ദ്ര ഏജൻസി. ഇവ അനധികൃത സ്വത്തില്‍ നിന്നും വാങ്ങിയതാണെങ്കില്‍ കേസിന്റെ ഭാഗമായി പിടിച്ചെടുത്ത് വെക്കുകയും ചെയ്യും.
നടിയും അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു (ഡേറ്റിങ്) എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. നവ്യ നായരെ കാണുന്നതിനായി ഐആര്‍എസ് ഉദ്യോഗസ്ഥൻ പത്ത് തവണ കൊച്ചിയിലെത്തിയിരുന്നുയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവ്യ നായരെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാവന്തുമായിട്ട് മറ്റ് ബന്ധമൊന്നുമില്ലെന്നും തങ്ങള്‍ സഹൃത്തുക്കള്‍ മാത്രമാണെന്നാണ് നടി വ്യക്തമാക്കുന്നത്.