Click to learn more 👇

അബദ്ധത്തില്‍ ഫൗള്‍! അര്‍ജന്റൈന്‍ താരത്തിന്റെ കാല് ഒടിഞ്ഞുതൂങ്ങി; കരഞ്ഞുകൊണ്ട് കളംവിട്ട് മാഴ്‌സലോ; ദാരുണ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം


 ഡ്രിബിളിംഗിനിടെ അബദ്ധത്തില്‍ എതിര്‍ താരത്തിന്റെ കാലൊടിയുന്ന വിധം പരിക്കേല്‍പ്പിച്ച്‌ ബ്രസിലീയൻ ഇതിഹാസം മാഴ്‌സലോ.അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന കോപ്പ ലിബെര്‍ടഡോറസ് മത്സരത്തിനിടെ യുവതാരം ലൂസിയാനോ സാഞ്ചെസിന്റെ കാലാണ് ഒടിഞ്ഞത്.

ഫ്ളുമിനെൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.പന്തുമായി മുന്നേറുകയായിരുന്ന മാഴ്സെലോയെ പ്രതിരോധിക്കാൻ ലൂസിയാനോ കാല് നീട്ടവച്ചു. അബദ്ധത്തത്തില്‍ ബ്രസീലിയൻ യുവതാരത്തിന്റെ ഇടതുകാലില്‍ ചവിട്ടി. തൊട്ടുപിന്നാലെ യുവതാരത്തിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സാഞ്ചെസിന് പരിക്കേറ്റയുടൻ മത്സരം നിര്‍ത്തിവെച്ച മാഴ്സെലോ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതാരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മാര്‍സെലോയ്‌ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കുകയും ചെയ്തു. മനപ്പൂര്‍വമല്ലാത്ത ഫൗള്‍ ആയതുകൊണ്ട് തന്നെ മാര്‍സെലോ കരഞ്ഞു കൊണ്ടാണ് മൈതാനം വിട്ടത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവം നടന്നത്. മത്സരം സമനിലയില്‍ പിരിഞ്ഞു. 

മത്സരശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഞ്ചെസിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഒരുവര്‍ഷത്തോളം താരത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരശേഷം മാപ്പ് ചോദിച്ച്‌ മാഴ്സെലോ രംഗത്തെത്തി. 'വളരെ കഠിനമായ ഒരു നിമിഷത്തിലൂടെയാണ് ഇന്ന് കടന്നുപോയത്. സാഞ്ചെസിനെ അപകടപ്പെടുത്തണമെന്ന് ഞാൻ കരുതിയിട്ടില്ല. അദ്ദേഹം പരിക്കില്‍ നിന്ന് മുക്തനായി ഉടൻ തന്നെ മത്സരരംഗത്തേക്ക് തിരിച്ചുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'- മാഴ്സെലോ സമൂഹമാദ്ധ്യമങ്ങളിലൂടെ കുറിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.