Click to learn more 👇

ഗുരുവായൂരില്‍ വീടിനുള്ളില്‍ അമ്മയും 21 വയസ്സുള്ള മകനും തൂങ്ങിമരിച്ച നിലയില്‍


 

ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും മരിച്ചനിലയില്‍. കണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്ബനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ഇവിടെ താമസം.

ഗുരുവായൂര്‍ തെക്കേ നടയിലെ തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് സുരേഖ. നേരത്തെ ഇവര്‍ ചിറ്റിക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് മകള്‍ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ബാധ്യതകളെ തുടര്‍ന്ന് വീട് വിറ്റാണ് ഇപ്പോഴത്തെ വാടക വീട്ടിലേക്ക് മാറിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.