ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്.
ലേയില്‍ നിന്ന് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
അപകട സമയം ഏകദേശം പത്തോളം സൈനികര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.