Click to learn more 👇

സാമൂഹ്യ സുരക്ഷ ക്ഷേമപെൻഷൻ ഇന്നുമുതൽ


 

തിരുവനന്തപുരം: 2 മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഇന്ന്(തിങ്കൾ) മുതൽ വിതരണം ചെയ്യും.3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

1762 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷന് 1550 കോടിയും ക്ഷേമനിധി ബോർ ഡുകൾക്ക് 212 കോടിയുമാണ് നൽകിയത്. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹരിൽ 26,74 ലക്ഷം പേർക്ക് ബാങ്ക് അക്കൗ ണ്ടിൽ പെൻഷൻ തുക എത്തും.

ബാക്കി ഉള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ടും വിതരണം ചെയ്യും.ക്ഷേമനിധി പെൻഷൻ അതത് ബോർഡുകൾ വിതരണം ചെയ്യും. 23നു മുമ്പ് വിതരണം പുർത്തിയാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.