കൊച്ചി: ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വീഡിയോ പകര്‍ത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു.
കൊച്ചിയിലയിരുന്നു സംഭവം. എന്നാല്‍ ഇയാള്‍ മാളില്‍ ചെയ്തുകൂട്ടിയത് ചില്ലറ കാര്യങ്ങളായിരുന്നില്ല. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്ന ഇയാള്‍ ചെയ്തതും പറഞ്ഞതും എല്ലാം.
മാളില്‍ വേഷം മാറിയെത്തി ക്യാമറ വച്ച് പിടിയിലായപ്പോള്‍, താൻ ട്രാൻസ് ജെൻഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ കാര്യങ്ങളൊന്നും ആ വഴിക്കുന്ന നടന്നില്ല. പിടിയിലായതാകട്ടെ, ഇൻഫോ പാര്‍ക്കിലെ ജീവനക്കാരനും. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എംഎല്‍ അഭിമന്യുവാണ് അറസ്റ്റിലായത് കൊച്ചിയിലെ ഷോപ്പിംഗ് മാളിലാണ് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ക്യാമറ വെച്ചത്. പര്‍ദ്ദ ധരിച്ചാണ് ശുചിമുറിക്കകത്ത് കടന്നത്.
ഹാര്‍ഡ് ബോര്‍ഡ് ബോക്സിനകത്ത് മൊബൈല്‍ വച്ചശേഷം തിരിച്ചിറങ്ങി. പര്‍ദ്ദ മാറ്റിയ അഭിമന്യു, ശുചിമുറിക്ക് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒളി കാമറ വച്ചതിന് ശേഷം പിടികൂടിയ അഭിമന്യുവിനെ അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരാണ് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. താൻ ഏത് ട്രാൻസ്ജെൻഡര്‍ ആണെന്ന് ഒരു സ്ത്രീ ചോദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മൊബൈല്‍ ഷൂട്ട് ചെയ്യുമ്ബോ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും ഒടുവില്‍ പൊലീസെത്തി കൊണ്ടുപോകുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.