Click to learn more 👇

ഷേത്രത്തിനു സമീപം ബൈക്കും ചെരിപ്പും: ഗൃഹനാഥന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍


 

ഹരിപ്പാട്: ആലപ്പുഴയില്‍ ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാപ്പുഴ ചന്ദ്രാസില്‍ സി. രാജേന്ദ്രൻ നായരെ(58)യാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തി.

ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്‍റെ സഹായത്തോടെയാണ് കുളത്തില്‍ നിന്നും രാജേന്ദ്രന്‍റെ മൃതദേഹം കരയ്ക്കെത്തിച്ചത്. തുടര്‍ന്ന്, മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു രാജേന്ദ്രൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് നടക്കും. ഭാര്യ : ഇന്ദു ജി. നായര്‍. മകൻ : രാജേഷ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.