Click to learn more 👇

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മലയാളി യുവതി കര്‍ണാടകയില്‍ മരിച്ചു


 

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മലയാളി യുവതി കര്‍ണാടകയില്‍ മരിച്ചു. തൃശൂര്‍ സ്വദേശി അമൃതയാണ് (24) മരിച്ചത്.

അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു അമൃത. ജോലി സ്ഥലത്തു നിന്ന് വരുന്നതിനിടെ വിരാജ്പേട്ട-അമ്മത്തി റോഡിലെ ഐമംഗലയിലാണ് അപകടമുണ്ടായത്. 

ജോലി കഴിഞ്ഞ് വിരാജ്പേട്ടയിലുള്ള ഫ്ലാറ്റിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു അമൃത. ഇവര്‍ ഓടിച്ച ബൈക്കില്‍ വിരാജ്പേട്ട ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അമൃതയെ മൈസൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

അമൃതയുടെ വണ്ടിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ വിടലയെ (23) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിരാജ്പേട്ട ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമൃതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.