Click to learn more 👇

വിഷ്ണുപ്രിയ‍ ആത്മഹത്യ ചെയ്‌തത് ബന്ധുവായ യുവാവിന്റെ ശല്യം മൂലം, പിതാവ് പൊലീസില്‍ പരാതി നല്‍കി


 

കായംകുളം: പതിനേഴുകാരിയുടെ മരണത്തില്‍ ബന്ധുവായ യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി.

ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന്റെയും രാധികയുടെയും മകള്‍ വിഷ്ണുപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

അച്ഛനേയും അമ്മയേയും ഒത്തിരി സ്‌നേഹിക്കുന്നുവെന്നും, ബന്ധുവായ യുവാവിന്റെ ശല്യം മൂലമാണ് ജീവനൊടുക്കുന്നതെന്നായിരുന്നു കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. യുവാവ് ശല്യം ചെയ്യുന്നതിനെക്കുറിച്ച്‌ വിഷ്ണുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

അവൻ ഇടയ്ക്കിടയ്ക്ക് വിളിച്ചും കാണുമ്ബോഴുമൊക്കെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നത്രേ. മോള്‍ ഇതൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.'- വിജയൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പ്ലസ്ടു കഴിഞ്ഞ് എല്‍ എല്‍ ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. വാടക വീട്ടിലാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ താമസം. വിജയനും രാധികയും ഭിന്നശേഷിക്കാരാണ്. അതേസമയം, യുവാവിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.