ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ ഏമ്ബക്കം വിട്ട് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്ബക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്താണ് കിമൈക്കോള വിന്റര്‍ എന്ന യുവതി പുതിയ റെക്കോര്‍ഡിട്ടത്.
107.3 ഡെസിബെലാണ് റെക്കോര്‍ഡിലേക്ക് എത്തിയത്. 2009-ല്‍ ഇറ്റലിയില്‍ നിന്നുള്ള എലിസ കാഗ്‌നോണി നേടിയ 107 ഡിബിയുടെ മുൻ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും വലിയ ശബ്ദമുണ്ടാക്കിയതിന് സമാനമായ റെക്കോര്‍ഡ് ഓസ്‌ട്രേലിയയിലെ നെവില്‍ ഷാര്‍പ്പിന്റെ പേരിലാണ്. 2021ല്‍ അദ്ദേഹത്തിന്റെ ഏമ്ബക്കം 112.7 ഡെസിബെല്‍ ആയിരുന്നു.