Click to learn more 👇

'മിഷൻ 2024' മാഞ്ചസ്റ്ററിൽ 25ന്; രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പ്രവാസി സംഗമത്തിൽ ലൈവ് ഓർക്കസ്ട്രയും


മാഞ്ചസ്റ്റർ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) 2024 ലെ ഇന്ത്യൻ പാർലിമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്ക്കരിച്ച 'മിഷൻ 2024' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

'മിഷൻ 2024' പദ്ധതിക്കു മാഞ്ചസ്റ്ററിൽ തുടക്കം കുറിക്കുന്ന വേദിയിൽ പ്രമുഖരായ കലാകാരെ കോർത്തിണക്കി വർണ്ണ പകിട്ടാർന്ന കലാവിരുന്നും ഒരുക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു. 


പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കുന്ന ലൈവ് ഓർക്കസ്ട്രയിൽ 

സ്റ്റാർ സിംഗർ ഫെയിം പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, DJ യും ഗായകനുമായ ജോയ് സൈമൺ, സ്റ്റാർ സിങ്ങർ ഫെയിം ആൻ മേരി, രഞ്ജിനി, നടനും ഗായകനുമായ അറഫാത് കടവിൽ അടക്കം പ്രഗത്ഭരായ കലാകാരാണ്  പങ്കു ചേരുന്നത്.

എഐസിസി സെക്രട്ടറി അടക്കം വിവിധ പദവികളിലും  മേഖലകളിലും ശ്രദ്ധേയമായ നേതൃത്വ മികവ് കാഴ്ചവെച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയെ ത്രിവർണ്ണ പതാകകളും, കലാരൂപങ്ങളുമായി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുന്നതടക്കം ഊഷ്‌മളമായ വരവേൽപ്പാണ്‌ സംഘാടകർ ഒരുക്കിയിരിക്കുന്നത്.  

രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വർഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.

കോൺഗ്രസ്സ് മീഡിയാ സെൽ മെമ്പറായ റോമി കുര്യാക്കോസ്  'മിഷൻ 2024'  പ്രോഗ്രാമിനു  കൺവീനറായി നേതൃത്വം വഹിക്കും.

കോൺഗ്രസ്സ് നേതാവും  ജീവകാരുണ്യ പ്രവർത്തകയുമായ ഷൈനി മാത്യൂസ്, സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം നടന്നു വരുന്നു. 

ആഗസ്റ്റ് 25 ന് വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മിഷൻ 2024 ലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.

സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നേതാക്കൾ പരിപാടിയിൽ പങ്കു ചേരുമെന്നും അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണാർത്ഥം സംഗമ വേദിക്കു 'ഉമ്മൻ ചാണ്ടി നഗർ' എന്ന് നാമകരണം ചെയ്യുമെന്നും റോമി കുര്യാക്കോസ് അറിയിച്ചു.

Venue:-

Parrs Wood Hogh School, Wilmslow Road, Manchester,  M20 5PG

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.