Click to learn more 👇

ആലുവയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‌ത്രീകളെ പിക്കപ്പ് വാന്‍ ഇടിച്ചു, രണ്ടുപേര്‍ മരിച്ചു; വീഡിയോ


 

അത്താണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച്‌ രണ്ട് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച്‌ മരിച്ചത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.


നെടുമ്ബാശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ മാറ്റുമെന്നാണ് വിവരം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.