Click to learn more 👇

പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് അദ്ധ്യാപികയുടെ വ്യാജ പരാതി, ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി; വീഡിയോ കാണാം


 

കോഴിക്കോട്: പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കി അദ്ധ്യാപിക. കോഴിക്കോട് പേരാമ്ബ്രയിലെ എയ്‌ഡഡ് സ്‌കൂള്‍ അദ്ധ്യാപികയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വ്യാജപരാതി നല്‍കിയത്.

പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവം ആവര്‍ത്തിക്കരുതെന്ന് അദ്ധ്യാപികയ്ക്കും സ്‌കൂളിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി താക്കീത് നല്‍കി. അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാര്‍ത്ഥിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം, അദ്ധ്യാപിക എന്തിനാണ് വ്യാജ പരാതി നല്‍കിയതെന്ന് അറിയില്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ പറയുന്നത്.

അദ്ധ്യാപികയുടെ പരാതിയില്‍ പേരാമ്ബ്ര പൊലീസും പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു.

ചൈല്‍ഡ് ലൈനില്‍ കൗണ്‍സലിംഗും നടത്തി. അപ്പോഴൊക്കെയും തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് പെണ്‍കുട്ടി ആവര്‍ത്തിച്ചത്. മാതാപിതാക്കള്‍ ഒപ്പമില്ലാത്തപ്പോഴായിരുന്നു ചൈല്‍ഡ് ലൈൻ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാനെത്തിയത്. മൊഴിയെടുത്ത കാര്യം വീട്ടിലോ പിതാവിനോടൊ പറയരുതെന്ന് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. 

വീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളാണ് അദ്ധ്യാപികയോട് പറഞ്ഞതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അദ്ധ്യാപിക ചെയ്തതാണ് ശരിയെന്ന് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും വിശദീകരിക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.