കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്നു പേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
ഇവരുടെ 12 വയസുകാരനായ മകനും പൊള്ളലേറ്റിട്ടുണ്ട്. മകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കുടുംബത്തെ ജോജിയുടെ പിതാവാണ് തീ കൊളുത്തിയത്. പിതാവ് ജോണ്‍സണ്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
ജോണ്‍സനും, മകൻ ജോജിയും, ഭാര്യയും മകനുമാണ് ചിറക്കേക്കോട്ടയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സെക്യൂരിറ്റി ജീവനകാരനായ ജോണ്‍സണ്‍ മകനെയും ഭാര്യയെയും ഇവരുടെ മകനായ ടെന്റുല്‍ക്കറിനെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളിത്തിയത്. തീ ആളുന്നത് കണ്ട് നാട്ടുകാരാണ് ദമ്ബതികളെയും കുട്ടിയെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
അതേ സമയം വിഷം കഴിച്ച് ജോണ്‍സണ്‍ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറാണ് മകൻ ജോജി. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി ജോണ്‍സനെതിരെ കേസെടുത്തു.