Click to learn more 👇

ആലുവയില്‍ വീണ്ടും ക്രൂരത; രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; രക്തം ഒലിച്ച നിലയില്‍ പാടത്ത് നിന്നു കണ്ടെത്തി


 

കൊച്ചി : ആലുവയില്‍ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.

ചാത്തൻ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച്‌ കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയില്‍ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്.

തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് പൊലീസ്. കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ജീവൻ തിരിച്ചുകിട്ടിയത് പ്രദേശവാസികളുടെ ഇടപെടല്‍ കാരണമാണ്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാം എന്ന് കുട്ടി പറഞ്ഞു. കുട്ടിക്ക് ആവശ്യമായ വിദഗ്‌ധ ചികിത്സ നല്‍കാനും തയ്യാറെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.