Click to learn more 👇

പാടുന്നതിനിടെ 'ചൈന മൈക്ക്' പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരിക്ക്


 

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച്‌ ആറ് വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

ഓണ്‍ലൈനില്‍ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. മൈക്ക് ചാര്‍ജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. ചാര്‍ജിലിട്ട് ഉപയോഗിച്ച്‌ പാടുന്നതിനിടെ വലിയ ശബ്‌ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, ചൈന നിര്‍മിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ മൈക്കിന്റെ കമ്ബനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കണോ വേണ്ടയോ എന്ന ആശങ്കയിലാണ് കുടുംബം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.