സാരിയുടുത്തുകൊണ്ട് തലകുത്തിമറിയുന്ന ജയ്‌പൂര്‍ സ്വദേശിനി മിശയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ താരമായിരിക്കുന്നത്.
കായിക താരമായ മിശ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ചുവന്ന സാരിയുടുത്തുകൊണ്ട് നടന്നുവരുന്ന യുവതി, പെട്ടെന്ന് അനായാസമായി തലകുത്തിമറിയുകയാണ്. ഇതുവരെ മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. പതിനായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു.
യുവതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്‌തിട്ടുണ്ട്. മിശയ്‌ക്ക് ഇൻസ്റ്റഗ്രാമില്‍ ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. തലകുത്തിമറിയുന്ന് വീഡിയോകള്‍ ഇതിനുമുൻപും യുവതി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാല്‍ സാരിയില്‍ ഇതാദ്യമാണ്.