Click to learn more 👇

കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടോ? ലൈംഗികബന്ധത്തിന് പറ്റിയ ദിവസങ്ങള്‍ ഇതാ


 

വാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ കുഞ്ഞിനായി ഭൂരിപക്ഷം ദമ്ബതികളും ആഗ്രഹിക്കാറില്ല. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞുമതിയെന്നും മറ്റും തീരുമാനിക്കുന്നവര്‍ ഇക്കാലത്ത് ഏറെയാണ്.

എന്നാല്‍, കുഞ്ഞിനായി ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും നിരാശരാകേണ്ടിവരുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇതിന് പല കാരണങ്ങളുമുണ്ടാകാം. ഇവ കണ്ടെത്തി മികച്ച ചികിത്സയിലൂടെ വന്ധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

കുഞ്ഞിനായി ആഗ്രഹിക്കുന്നവര്‍ ചില പ്രത്യേക ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. സ്ത്രീകളില്‍ ആര്‍ത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതല്‍ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആര്‍ത്തവചക്രം എന്നു പറയുന്നത്.

28, 30 ദിവസമുള്ള ആര്‍ത്തവചക്രമാണ് മിക്ക സ്ത്രീകള്‍ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാണ് അണ്ഡവിസര്‍ജനം (ഓവുലേഷന്‍) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങള്‍ വന്നാലും 12 - 16 ദിവസങ്ങള്‍ക്കിടയില്‍ അണ്ഡവിസര്‍ജനം നടന്നിരിക്കും. ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാല്‍ ഒന്‍പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷന്‍ സാധ്യത കൂടുതല്‍. ഈ സമയത്ത് വളര്‍ച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ സുരക്ഷാ മാര്‍ഗങ്ങളൊന്നുമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകാന്‍ സാധ്യത കൂടുതലാണ്. അണ്ഡവിസര്‍ജനം നടക്കാന്‍ സാധ്യതയുള്ള ഈ ദിനങ്ങളെ ഒഴിവാക്കിയാല്‍ മറ്റു ദിവസങ്ങളെ താരതമ്യേന സുരക്ഷിത കാലം അഥവാ സേഫ് പിരീഡ് എന്ന് പറയാം. ഒരു ആര്‍ത്തവചക്രത്തില്‍ സുരക്ഷിതകാലമാണു കൂടുതലുള്ളത്.

ഒരു സ്ത്രീയുടെ ജീവിതകാലത്ത് 500 പ്രാവശ്യമാണ് അണ്ഡവിസര്‍ജനം നടക്കുന്നത്. ഇങ്ങനെ ഓരോ തവണയും പുറത്തു വരുന്ന അണ്ഡത്തിന്റെ ആയുസ് 12 മുതല്‍ 24 മണിക്കൂറാണ്. ഓവുലേഷന്‍ കിറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ അണ്ഡവിസര്‍ജനതീയതി ഏറെക്കുറെ കൃത്യമായി മനസിലാക്കാം.

40 വയസ്സിന് താഴെയുള്ള 10 സ്ത്രീകളില്‍ 8 പേരും സ്ഥിരവും സുരക്ഷിതമല്ലാത്തതുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയാകും. 10 ല്‍ 9 സ്ത്രീകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയാകുമെന്നാണ് കണക്ക്.

ഒരു വര്‍ഷമായി സ്ഥിരവും സുരക്ഷിതമല്ലാത്തതുമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭിണിയായിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. കൃത്യമായ പരിശോധനയിലൂടെ കാരണം കണ്ടെത്തുന്നതോടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

ജീവിതശൈലി, പൊതുവായ ആരോഗ്യം, മെഡിക്കല്‍ വിവരങ്ങള്‍ എന്നിവ പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുന്നത്. ഗര്‍ഭിണിയാകാനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ പങ്കാളിക്ക് അവരുടെ ഫെര്‍ട്ടിലിറ്റി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

ഗര്‍ഭിണിയാകാന്‍ ശ്രമിക്കുമ്ബോള്‍ ഏത് പൊസിഷനിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നത് പ്രശ്‌നമല്ല. പുരുഷന്‍ യോനിയില്‍ സ്ഖലനം ചെയ്യുന്നിടത്തോളം, ബീജത്തിന് സെര്‍വിക്‌സിലൂടെയും ഗര്‍ഭപാത്രത്തിലൂടെയും ഫാലോപ്യന്‍ ട്യൂബുകളിലേക്ക് സഞ്ചരിക്കാന്‍ കഴിയും, അവിടെ അണ്ഡവുമായി ബീജസങ്കലനം ചെയ്യാന്‍ കഴിയും.

കുട്ടികളില്ലാത്ത മാനസിക വിഷമം അനുഭവിക്കുന്നവര്‍ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്ബോള്‍ മാനസികസമ്മര്‍ദ്ദം സാധാരണമാണ്. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള ലൈംഗിബന്ധത്തെ ബാധിച്ചേക്കാം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.