Click to learn more 👇

ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമാണോ..?




 

ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് നമുക്കെല്ലാം അറിയാം. ഇത്തരത്തില്‍ ബന്ധപ്പെടലിന്റെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

പുലര്‍കാലത്ത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വളരെ ഉയരുന്നു. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് രതിമൂര്‍ഛയുണ്ടാകാനും ദമ്ബതികള്‍ക്കിടയില്‍ മാനസിക അടുപ്പം കൂട്ടാനും സഹായിക്കുന്നു.

ക്വീന്‍സ് യൂണിവേഴ്സിറ്റി ഓഫ് ബെല്‍ഫാസ്റ്റിന്റെ പഠനത്തിലാണ് പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കുറവായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

പുലര്‍ച്ചെയുള്ള സെക്സ് ഹൃദയത്തെ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. ഇതിന് മറ്റ് പലഗുണങ്ങളും ഉണ്ട്. അവ താഴെ പറയുന്നു.

1. പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമമാകുന്നു. ഇത് രക്തസമ്മര്‍ദ്ദം സന്തുലിതമാക്കുന്നു.

2. ശരീരത്തില്‍ നിന്നും 300 കലോറി വരെ കുറയ്ക്കാന്‍ പുലര്‍കാല സെക്സ് സഹായിക്കുന്നു. അതൊടൊപ്പം തന്നെ പ്രമേഹ സാധ്യതകളും ഇല്ലാതാക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

3. ഇന്ന് ഭൂരിഭാഗം പേരേയും അലട്ടുന്ന പ്രശ്നമാണ് സന്ധിവീക്കം. ഇതിനു ഒരു പരിഹാരമാണ് അതിരാവിലെ ലൈംഗിക ബന്ധം ശീലമാക്കിയവരില്‍ ഈ

പ്രശ്നങ്ങള്‍ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

4. ലൈംഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും.

5. ഓക്‌സിടോക്സിന്‍ ഹോര്‍മോണ്‍ ഉത്പാദനം പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കുന്നു. ഇത് ഇണയുമായി കൂടുതല്‍ ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിക്കും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.