Click to learn more 👇

ഓടുന്ന ട്രെയിനില്‍ റീല്‍സ് ഷൂടിനിടെ യുവാവ് കൈ വിട്ട് താഴേക്ക്; വീഡിയോ പുറത്ത്


 


ഗുരുതരമായ അപകടങ്ങള്‍ ഉണ്ടായിട്ടും, ഓടുന്ന ട്രെയിനില്‍വെച്ച്‌ സാഹസികമായി വീഡിയോ റീല്‍സ് ചെയ്ത് അപകടത്തില്‍ കലാശിക്കുന്ന വിഡ്ഢികളായ ധൈര്യശാലികള്‍ ഏറെയുണ്ട്.

അത്തരത്തില്‍ ഒരാള്‍ ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കന്ന് റീല്‍സ് ഷൂടിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് ട്രാകില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഒരു മാസം മുമ്ബ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് യുവാക്കളുടെ റീല്‍സ് ഷൂടിനെതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്. കൃത്യമായ സ്ഥലവും ട്രെയിനിന്റെ വിശദാംശങ്ങളും അറിവായിട്ടില്ലെങ്കിലും ഇന്‍ഡ്യയിലാണ് സംഭവം നടന്നിരിക്കുന്നത്.

ട്രെയില്‍ അത്യാവശ്യം വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്ബോള്‍ ഒരു കൈ കൊണ്ട് വാതിലിന്റെ കമ്ബിയില്‍ തൂങ്ങി റീല്‍സ് ഷൂട് ചെയ്യുന്നതിനിടെ, ട്രാകിലെ കരിങ്കല്‍ ചീളുകളില്‍ തട്ടി യുവാവിന്റെ ബാലന്‍സ് തെറ്റുന്നു. തുടര്‍ന്ന് ഇയാള്‍ ട്രെയിനിന്റെ അടിയിലേക്ക് വീഴുന്നു. വീഡിയോയില്‍ യുവാവ് മൂന്നാല് തവണ ഉരുണ്ട ശേഷം കൈ ട്രെയിനിന്റെ അടിയിലേക്ക് പോകുന്നത് കാണാം. 

ഈ സമയമാകുമ്ബോഴേക്ക് ട്രെയിന്‍ അത്യാവശ്യം വേഗതയില്‍ സഞ്ചരിക്കുകയും വീഡിയോയില്‍ നിന്നും യുവാവ് ഏറെ അകലെയാവുകയും ചെയ്യുന്നു.

വീഡിയോയില്‍ യുവാവ് പിടി വിട്ട് വീഴുമ്ബോള്‍ ട്രെയിനിലുള്ള ആളുകളുടെ നിലവിളി ഉയരുന്നത് കേള്‍ക്കം. ഓടുന്ന ട്രെയിനില്‍ നിന്നും കരിങ്കല്‍ ചൂളുകളിലേക്ക് വീണ യുവാവിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. ട്രെയിന്‍ ഏറെ മുന്നോട്ട് നീങ്ങുമ്ബോള്‍ ഇയാള്‍ അപകടത്തിന് ശേഷം റെയില്‍വേ ട്രാകിന് സമീപത്തെ കരിങ്കല്‍ ചീളുകള്‍ക്ക് മുകളില്‍ കുത്തിയിരിക്കുന്നത് കാണാം.

'ocholes'എന്ന ഇന്‍സ്റ്റാഗ്രം ഉപയോക്താവ് വീഡിയോ പങ്കുവച്ച്‌ കൊണ്ട് കുറിച്ചു 'നിങ്ങള്‍ക്ക് തെരുവുകള്‍ കുറവായിരിക്കുമ്ബോള്‍'. തൊട്ട് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഏറ്റവും മിടുക്കരായ ഇന്‍ഡ്യന്‍ പൗരന്മാര്‍' എന്നായിരുന്നു. വീഡിയോ കണ്ടവരില്‍ ഒരുപാട് പേര്‍ യുവാവിന് കാര്യമായ അപകടം പറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്. നിരവധി തവണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഓടുന്ന ട്രെയിനില്‍ നിന്ന് റീല്‍സ് ഷൂട് ചെയ്യുന്നതിന് ഒരു കുറവുമില്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.