Click to learn more 👇

ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിച്ച് രാം ഗോപാൽ വർമ; വീഡിയോ കാണാം


 


സംവിധായകൻ രാംഗോപാല്‍ വര്‍മ ആ മലയാളി മോഡലിനെ കണ്ടുപിടിച്ചു. മോഡലായ ശ്രീലക്ഷ്മി സതീഷാണ് രാംഗോപാല്‍ വര്‍മയുടെ ഇഷ്ടം പിടിച്ചുപറ്റിയ ആ പെണ്‍കുട്ടി.

അതു മാത്രമല്ല, ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാൻ ക്ഷണിക്കുകയും പിറന്നാള്‍ ആശംസ നേരുകയും ചെയ്തു ബോളിവുഡ് ഹിറ്റ് സംവിധായകൻ.


കഴിഞ്ഞ ബുധനാഴ്ച്ചയാണ് ശ്രീലക്ഷ്മിയുടെ ഒരു വീഡിയോ എക്സില്‍ പങ്കുവെച്ച്‌ 'ഈ പെണ്‍കുട്ടി ആരാണെന്ന്' രാംഗോപാല്‍ വര്‍മ ചോദിച്ചത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അദ്ദേഹം അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും എക്സില്‍ പങ്കുവെച്ചു. അഭിനയിക്കാൻ താത്പര്യമുണ്ടെങ്കില്‍ തനിക്കൊരു മെസ്സേജ് അയച്ചാല്‍ മതിയെന്നും പുറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മിയുടെ പിറന്നാള്‍. വീഡിയോ വീണ്ടും എക്സില്‍ പോസ്റ്റ് ചെയ്ത് ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസ നേരുകയും ചെയ്തു രാംഗോപാല്‍ വര്‍മ. ഒപ്പം ഈ വീഡിയോ എടുത്തത് ഛായാഗ്രാഹകനായ അഘോഷ് പ്രസാദ് ആണെന്നും രാംഗോപാല്‍ വര്‍മ എക്സില്‍ പറയുന്നു.


അമ്ബതിനായിരത്തില്‍ കൂടുതല്‍ ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിക്ക് ഇൻസ്റ്റഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്. 

സാരിയിലാണ് കൂടുതല്‍ റീല്‍ വീഡിയോകളുമുള്ളത്. ഇതിലെല്ലാം അതീവ സുന്ദരിയായാണ് അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.