Click to learn more 👇

പുലിയായിമാറി നിമിഷ ബിജോ, കാണികളെ ആവേശം കൊള്ളിച്ച് യുവനടി; വീഡിയോ കാണാം


 

തൃശൂരിലെ പ്രശസ്തമായ പുലികളിയില്‍ പെണ്‍പുലിയായി തിളങ്ങി തൃശൂര്‍ നഗരത്തെ ആവേശത്തിലാക്കിയ പെണ്‍പുലി സമൂഹമാധ്യമങ്ങളില്‍ താരമാകുകയാണ്.

ഇതാരാണെന്നല്ലേ, സന്തോഷ് പണ്ഡിറ്റിൻ്റെ പുതിയ ചിത്രത്തിലെ നായിക നിമിഷ ബിജോയാണ് പെണ്‍പുലി ആയെത്തിയത്.

ഇത് ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരു താരം പുലിയായി വേഷമിടുന്നത്. നിമിഷ ബിജോ പുലിയായി വേഷമിടുന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ആയിരക്കണക്കിന് ആരാധകരാണ് ഈ യുവ അഭിനേത്രിയുടെ പ്രകടനം കാണാനായി തടിച്ചുകൂടിയത്.

ഒരാഴ്ച നീണ്ട പ്രത്യേക പരിശീലനവും വ്രതാനുഷ്ഠാനവും നടത്തി കഠിന പ്രയത്നത്തിലൂടെയാണ് ജനങ്ങള്‍ക്കായി ഈ പ്രകടനം നടത്തിയത്. താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.


 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.