Click to learn more 👇

നടക്കുന്നത് അവകാശ ലംഘനം; ഇൻഷ്വറൻസ് തുക കിട്ടാൻ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ


 


കൊച്ചി: ഇൻഷ്വറൻസ് പരിരക്ഷ കിട്ടണമെങ്കില്‍ ഇരുപത്തിനാലുമണിക്കൂര്‍ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് വ്യക്തമാക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകുമെന്നും കമ്മിഷൻ വ്യക്തമാക്കി. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നല്‍കിയ ക്ലെയിം അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് എറണാകുളം മരട് സ്വദേശിയായ ജോണ്‍ മില്‍ട്ടനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 

അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ നടത്താനായി ഒരു സ്വകാര്യ ആശുപത്രിയെയാണ് സമീപിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കിടത്തി ചികിത്സ വേണ്ടാതെ ശസ്ത്രക്രിയ നടത്തുകയും ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ പണം ലഭിക്കുന്നതിനായി ഇൻഷ്വറൻസ് കമ്ബനിയെ സമീപിച്ചത്. എന്നാല്‍ ഇരുപത്തിനാലുമണിക്കൂര്‍ ആശുപത്രിവാസം വേണ്ടാത്തതിനാല്‍ ഒ പി ചികിത്സയായി കണക്കാക്കി ക്ലെയിം തള്ളുകയായിരുന്നു.

ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സര്‍ജറിയും വളരെയേറെ വ്യാപകമായ ഇക്കാലത്ത് ഹെല്‍ത്ത് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കില്‍ 24മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന നിബന്ധന ഉപഭോക്താക്കളുടെ അവകാശ ലംഘമാണെന്നും കമ്മിഷൻ വ്യക്തമാക്കി. മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.)യുടെ സര്‍ക്കുലറും പരിഗണിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.