Click to learn more 👇

ഭാരത് ജോഡോ യാത്രയുടെ പ്ലക്കാര്‍ഡ് മക്കയില്‍ ഉയര്‍ത്തി; 8 മാസം ശിക്ഷ നല്‍കി സൗദി അറേബ്യൻ പോലീസ്


 


രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയില്‍ വച്ച്‌ 'ഭാരത് ജോഡോ യാത്ര'യുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി.

മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ദീര്‍ഘനാളത്തെ ജയില്‍ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് റാസ. മക്കയില്‍ വച്ച്‌ പോസ്റ്റര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇയാളെ 8 മാസം ശിക്ഷ നല്‍കി സൗദി അറേബ്യൻ പോലീസ് ജയിലിലടച്ചത്.

8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതില്‍ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് ലഭിച്ചതെന്നും ആരും തന്നെ സഹായിച്ചില്ല എന്നും റാസ പറയുന്നു. തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഉറങ്ങാൻ പോലും അനുവദിച്ചില്ല. വായില്‍ വെള്ളം ഒഴിച്ച്‌ എപ്പോഴും ഉണര്‍ത്തും. മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും മദ്ധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളോട് റാസ വെളിപ്പെടുത്തി.

2023 ജനുവരിയിലാണ് സംഭവം. അമ്മൂമ്മയ്‌ക്കൊപ്പം ഹജ്ജിന് പോയതാണ് റാസ. അവിടെ വച്ച്‌ തനിക്ക് ഭാരത് ജോഡോയുടെ പ്ലക്കാര്‍ഡ് ലഭിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കോണ്‍ഗ്രസിന്റെ നേതാക്കളടക്കം ഷെയര്‍ ചെയ്തു. സംഭവം വൈറലായതോടെയാണ് മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് റാസ ഖാദ്രി മാധ്യമങ്ങളോട് പറഞ്ഞു.

ദൈനിക് ഭാസ്‌കര്‍ എന്ന മാധ്യമമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഒക്‌ടോബര്‍ നാലിനാണ് ശിക്ഷ കഴിഞ്ഞ് റാസ ഖാദ്രി തിരികെ എത്തിയത്. റാസയ്‌ക്ക് വേണ്ടി രാഹുല്‍ ഗാന്ധി ഒരു പോസ്റ്റ് പോലും ഇടാത്തത് പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.