സഹോദരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മരുമകനും മദ്യം നല്‍കിയ അമ്മായിഅമ്മയ്ക്കും തൃശൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി 27 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.
മുളയം കൂട്ടാല കൊച്ചു പറമ്ബില്‍ വീട്ടില്‍ അരുണ്‍(32), മാന്ദാമാഗലം മൂഴിമലയില്‍ വീട്ടില്‍ ഷര്‍മിള (48) എന്നിവരെയാണ് ഫാസ്റ്റ് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് ജയപ്രഭ ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
കുട്ടിയുടെ അമ്മ വിദേശത്തും പിതാവ് ജോലി സംബന്ധമായി സ്ഥിരമായി സ്ഥലത്തില്ലാത്തിനാലും കുട്ടിയുടെ ആന്‍റിയായ ഷര്‍മിളയാണ് കുട്ടിയെ സംരക്ഷിച്ചിരുന്നത്.
ഷര്‍മിളയുടെ മരുമകനായ അരുണിന്‍റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി രണ്ടു പ്രതികളും കൂടി ചേര്‍ന്ന് കുട്ടിക്ക് മദ്യം നല്‍കുകയും കുട്ടി തനിച്ചു കിടന്ന് ഉറങ്ങുന്ന റൂമിലേക്ക് അരുണ്‍ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയിരുന്നു.
ഷര്‍മിളയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ഋഷി ചന്ദ് ടി എന്നിവര്‍ ഹാജരാകി.