ശിവപുരി : മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി സഹോദരങ്ങള്‍ മാതാവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്ധ്യപ്രദേശിലെ ശിവപുരിയില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
35 വയസ്സുള്ള വിധവയാണ് അതിക്രമത്തിന് ഇരയായത്. ഭാസ്‌കര്‍ ഗുര്‍ജാര്‍, ഭഗവാന്‍ സിംഗ് ഗുര്‍ജാര്‍ എന്നീ രണ്ട് സഹോദരങ്ങളാണ് കേസിലെ പ്രതികള്‍.
യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് 35 വയസ്സുള്ള വിധവയും മകനും പതിവായി കന്നുകാലി മേയ്ക്കാന്‍ കാട്ടില്‍ പോകുമായിരുന്നു. ഇങ്ങിനെ പോകുന്നതിനിടയിലാണ് പ്രതികളായ പിപ്രൗഡയില്‍ നിന്ന് ഭാസ്‌കര്‍ ഗുര്‍ജാറും സഹോദരന്‍ ഭഗവാന്‍ സിംഗ് ഗുര്‍ജാറും ഇവരെ കണ്ടുമുട്ടിയത്. മകന് ഭക്ഷണം കണ്ടെത്താനായി കാട്ടിലേക്ക് പോയ യുവതിയെ സഹോദരന്മാര്‍ കണ്ടുമുട്ടുകയും ഇവര്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും ചെയ്തു. ഇവര്‍ ഉടന്‍ ഉച്ചത്തില്‍ വിളിച്ചു കൂവിയപ്പോള്‍ മകന്‍ അവിടേയ്ക്ക് ഓടി വരികയും മാതാവിനെ ഉപദ്രവിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാസ്‌ക്കര്‍ ഗുര്‍ജാര്‍ പയ്യനെ തടഞ്ഞു നിര്‍ത്തി.
ഒരാള്‍ മകനെ തോക്കിന് മുനയില്‍ നിര്‍ത്തുകയും ആക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഭഗവാന്‍ ഗുര്‍ജാര്‍ യുവതിയെ കാട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ഇരയുടെ മൊഴിയനുസരിച്ച് ഗുര്‍ജാര്‍ മകന്റെ കഴുത്തില്‍ ഒരു തോക്ക് വെയ്ക്കുകയും ഭാസ്‌കര്‍ ഗുര്‍ജാര്‍ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന്, ഇര പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്്.