അടുത്തിടെ കേരളത്തിലടക്കം വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇതില്‍ കൂടുതല്‍ പെട്രോള്‍ വാഹനങ്ങളാണ്. ഇലക്‌ട്രിക് വാഹനങ്ങളില്‍ ബൈക്കുകളാണ് തീപിടിക്കുന്ന സംഭവങ്ങള്‍ സാധാരണമായി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. മുമ്ബൊരിക്കല്‍ ദില്ലിയില്‍ ഇലക്‌ട്രിക് കാറിന് തീപിടിച്ച സംഭവമുണ്ടായിരുന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ വളരെ കുറവായി മാത്രമേ കണ്ടുവന്നിട്ടുള്ളൂ.
ഇന്ന് വാഹന പ്രേമികളുടെ ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് ഇലക്‌ട്രിക് കാറുകള്‍ മാറിയ കാലത്ത് ആശങ്കയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത്.
ബെംഗളൂരുവില്‍ ഇലക്‌ട്രിക് കാറിന് തീപിടിച്ച സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കെ റോഡിന് നടുവില്‍ ഇലക്‌ട്രിക് കാറിന് തീപിടിച്ച സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. നിമിഷ നേരം കൊണ്ട് തീഗോളമായി മാറുന്ന കാറിന്റെ ദൃശ്യങ്ങളാണിത്. തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി വീഡിയോക്കൊപപ്ം ഇന്ത്യ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ജെപി നഗറിലെ ഡാല്‍മിയ സര്‍ക്കിളില്‍ എത്തിയപ്പോഴാണ് കാറിന് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
An electric car supposedly caught fire in JP Nagar, Bengaluru.
Scary.. pic.twitter.com/xOoqfCneLp