നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയതാവാം എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകിട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഈ പ്രദേശത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാല്‍ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.