70000 രൂപ വരെ ശമ്ബളത്തിൽ തുര്‍ക്കിയില്‍ ജോലി നേടാം; ഇന്റര്‍വ്യൂ കൊച്ചിയില്‍


 

വിദേശ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരമൊരുക്കി സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡാപെക്.

തുര്‍ക്കിയിലെ ഷിപ് യാര്‍ഡിലേക്കാണ് ടെക്‌നീഷ്യന്‍ തസ്തികളിലേക്ക് ജോലിയൊഴിവുള്ളത്. ഐ.ടി.ഐ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് അവസരം.

യോഗ്യത

ഐ.ടി.ഐ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് റെലവന്റ് കാറ്റഗറിയില്‍ ഐ.ടി.ഐ/ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കൂടാതെ ഷിപ്പ് ബില്‍ഡിങ്/ ഓഫ് ഷോര്‍ അല്ലെങ്കില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

വിദേശ ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ഒഴിവുള്ള തസ്തികകള്‍

ഹള്‍ ആന്‍ഡ് ഔട്ട്ഫിറ്റിംഗ് വെല്‍ഡര്‍മാര്‍ FCAW, SMAW (3G ,4G), പൈപ്പ് വെല്‍ഡര്‍മാര്‍ (2G, 5G) ടിഗ്, ആര്‍ക്ക്, ഫാബ്രിക്കേറ്റര്‍/ഫിറ്റര്‍ സ്ട്രക്ച്ചര്‍, ഫാബ്രിക്കേറ്റര്‍/ഫിറ്റര്‍ പൈപ്പിംഗ്, ഗ്രൈന്‍ഡര്‍, പൈപ്പ് വെല്‍ഡര്‍ FCAW 3G 4G എന്നീ തസ്തികളിലാണ് ജോലിയൊഴിവ്. ഒരോ മേഖലയിലും നിശ്ചയിച്ച എണ്ണം അവസരങ്ങളാണുണ്ടാവുക.

ശമ്ബളവും ജോലി സമയവും

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 800 മുതല്‍ 850 ഡോളര്‍ വരെയാണ് തുടക്ക ശമ്ബളം. അതായത് 66,536 ഇന്ത്യന്‍ രൂപ മുതല്‍ 70,000 രൂപ വരെ ലഭിക്കാന്‍ അവസരമുണ്ട്.

രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ജോലി സമയം. ഉച്ചക്ക് 12 മണി മുതല്‍ 1 മണി വരെ വിശ്രമം ലഭിക്കും. ഓവര്‍ ടൈം ഡ്യൂട്ടിയെടുക്കുന്നവര്‍ക്ക് പത്ത് ഡോളര്‍ അധികമായി ലഭിക്കും.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 8ന് രാവിലെ 09:30ന് ഓഡെപെക് ഓഫീസില്‍ വാക്ക്‌ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും സഹിതം അന്നേദിവസം 4ാം നില, ഇന്‍കെല്‍ ടവര്‍ 1, അങ്കമാലി, TELK സമീപത്തുള്ള ഒഡാപെക് ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്

Ph: 04712329440/2329441/8086112315 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.