Click to learn more 👇

മക്കളെ തൊട്ടാല്‍; പെരുമ്ബാമ്ബിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന പൂച്ചയുടെ വൈറൽ വീഡിയോ


 

പാമ്ബുകളുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് എല്ലാവരും കാണാറ്. ഭയപ്പെടുത്തതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇപ്പോള്‍ പെരുമ്ബാമ്ബിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കുഞ്ഞുങ്ങള്‍ക്കൊപ്പം പൂച്ച മാളത്തില്‍ ഇരിക്കുമ്ബോഴാണ് ഇര തേടി പെരുമ്ബാമ്ബ് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി വന്ന പെരുമ്ബാമ്ബുമായി പൊരിഞ്ഞ പോരാട്ടമാണ് പൂച്ച കാഴ്ചവെച്ചത്. മാസിമോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

അതിനിടെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി പൂച്ച രക്ഷിക്കുന്നതും കാണാം. പാമ്ബിന്റെ ഓരോ ചുവടും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൂച്ചയുടെ പ്രത്യാക്രമണം. ഒടുവില്‍ പെരുമ്ബാമ്ബിനെ കടിച്ചെടുത്ത് മാറ്റിയാണ് കുഞ്ഞുങ്ങളെ പൂച്ച രക്ഷിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.