Click to learn more 👇

മകൻ കാനഡയില്‍ മരിച്ചു; വിവരമറിഞ്ഞ് ഡോക്ടറായ മാതാവ് ജീവനൊടുക്കി

 



കാനഡയില്‍ വിദ്യാര്‍ത്ഥിയായ മകൻ മരിച്ചത് അറിഞ്ഞ വനിതാഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി സര്‍ജൻ കായംകുളം സിത്താരയില്‍ ഡോ.മെഹറുന്നിസയാണ് (53) മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്.

ടൊറന്റോയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ കമ്ബ്യൂട്ടര്‍ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകൻ ബെന്യാമിൻ (19) വ്യാഴാഴ്ച രാത്രിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിച്ചതായാണ് വിവരം ലഭിച്ചത്. ഇക്കാര്യം റിട്ട.പ്രോസിക്യൂഷൻ ഡയറക്ടറായിരുന്ന ഭര്‍ത്താവ് അഡ്വ.ഷഫീഖ് റഹ്മാൻ മെഹറുന്നിസയോട് പറഞ്ഞിരുന്നില്ല. പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മൂത്തമകൻ ഫാരിസിനെ വിളിച്ചുകൊണ്ടുവരാൻ ഷഫീഖ് റഹ്മാൻ രാത്രിയില്‍ പോയപ്പോള്‍ കാനഡയില്‍ നിന്നുവന്ന ഒരു ഫോണ്‍കാളില്‍ നിന്ന് മകന്റെ മരണവിവരം മനസിലാക്കിയ മെഹറുന്നിസ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആറ് മാസം മുമ്ബാണ് ബെന്യാമിൻ കാനഡയിലേക്ക് പോയത്. മെഹറുനിസയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം രാത്രി എട്ടുമണിയോടെ കായംകുളം മുഹയ്ദീൻ ജുമാ മസ്ജിദില്‍ സംസ്കരിച്ചു. ബെന്യാമിൻ മുറിയില്‍ മരിച്ച്‌ കിടക്കുകയായിരുന്നെന്നാണ് നാട്ടില്‍ ലഭിച്ചവിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ.മെഹറുന്നിസയെ ആര്‍ക്കും ഏത് സമയവും ചികിത്സ തേടി സമീപിക്കാമായിരുന്നു. പാവങ്ങളെ കണ്ടറിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു. ഇളയ മകനായ ബന്യാമിനുമായി വലിയ ഹൃദയബന്ധമായിരുന്നു മെഹറുന്നിസയ്ക്ക് ഉണ്ടായിരുന്നത്. രണ്ട് ദിവസം മുൻപും ബന്യാമിനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

മകന്റെ മൃതദേഹം കൊണ്ടുവരുന്നതു സംബന്ധിച്ച്‌ കാനഡയില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോളാണ് മെഹറുന്നിസയുടെ മരണത്തിലേക്ക് നയിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.