Click to learn more 👇

നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാൻ നിര്‍ബന്ധിച്ചുവെന്ന് അബിഗേലിന്റെ മൊഴി


 


കൊല്ലം: തട്ടിക്കൊണ്ടുപോകല്‍ സംഘം കളളമൊഴി നല്‍കാനും അബിഗേല്‍ സാറയെ ഭീഷണിപ്പെടുത്തിയതായി വിവരം. നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്ന് പറയാൻ ഒരു സ്ത്രീ നിര്‍ബന്ധിച്ചുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാൻ ഉപദേശിച്ചുവെന്നും അബിഗേല്‍ സാറ പൊലീസിനോട് പറഞ്ഞു. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ആശുപത്രിയില്‍ തുടര്‍ന്ന് നാളെയേ കുട്ടി വീട്ടിലേക്ക് മടങ്ങൂ. 

അതേസമയം, കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞു. പൊലീസ് സേനയും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികള്‍ ഒളിച്ചു താമസിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. പൊലീസ് ഇടപെടലും മാധ്യമപ്രവര്‍ത്തകരുടെ ശുഷ്കാന്തിയും കാരണമാണ് കുഞ്ഞിനെ കിട്ടിയതെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. പ്രതികള്‍ പ്രദേശം നന്നായി അറിയുന്നവരാകാം. 

അത് കൊണ്ടാണ് ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. 24 മണിക്കൂറിന്റെ പരിശ്രമമാണ് നടന്നത്. 

ഉടനീളം സര്‍ക്കാര്‍ പിന്തുണച്ചു. കുട്ടിയെ ഉപേക്ഷിക്കാൻ തട്ടികൊണ്ടുപോകല്‍ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. 

സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുട്ടി പൂര്‍ണമായും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞത് വാഹനത്തിനുള്ളില്‍ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടില്‍ എത്തിച്ചു എന്നാണ്. ഭക്ഷണം നല്‍കി, കാര്‍ട്ടൂണ്‍ കാണിച്ചു. രാവിലെ ഒരു വാഹനത്തില്‍ ചിന്നക്കടയില്‍ എത്തിച്ചുവെന്നും കുട്ടി പറഞ്ഞതായി എഡിജിപി പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.