പ്രശസ്ത സംവിധായകൻ രാംഗോപാല്‍ വര്‍മ്മ തിരഞ്ഞ സാരിയിലെ സുന്ദരി ശ്രീലക്ഷ്മി സതീഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍.
സാരിയില്‍ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്. അവള്‍ പ്രകൃതിയും കവിതയും ഇടകലര്‍ന്ന പുഴയാണ്- സീത എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാടിന്റെയും പുഴയുടെയും പശ്ചാത്തലത്തില്‍ സീതയുടെ വേഷത്തിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട്, മുടിയഴിച്ചിട്ട് കച്ച പോലെയുള്ള ബ്ലൗസ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കാണ് ശ്രീലക്ഷ്മിക്ക്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായിയ ആഘോഷ് ഡി. പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നില്‍
മലയാളി മോഡലിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാല്‍ വര്‍മ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്.
പെണ്‍കുട്ടി ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് രാംഗോപാല്‍ വര്‍മ്മ വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തി. എന്നാല്‍ സാരിയില്‍ താൻ കംഫര്‍ട്ടാണെന്നും. ഗ്ലാമറസായി അഭിനയിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മിയ്ക്ക് ഇൻസ്റ്റഗ്രാമില്‍ അൻപത്തയ്യായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.