Click to learn more 👇

പരാതിക്കാരിക്ക് അശ്ലീല വീഡിയോയും സന്ദേശവും അയച്ചു; കോഴിക്കോട് SI-യ്ക്ക് സസ്‌പെൻഷൻ


 


കോഴിക്കോട്: യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതി അറിയിക്കുന്നതിനായി ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്ബര്‍ കൈവശപ്പെടുത്തിയതിന് ശേഷമാണ് എസ്‌ഐ വാട്ട്സ്‌ആപ്പിലൂടെ അശ്ലീല വീഡിയോകളും സന്ദേശവും അയച്ചത്. എസ്‌ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എഎസ്‌ഐയെ വിവരമറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പരാതി അന്വഷിക്കാൻ കമ്മീഷണര്‍ സ്റ്റേഷൻ എസ്‌എച്ച്‌ഒയെ ചുമതലപ്പെടുത്തിയിരുന്നു അന്വേഷണത്തില്‍ എസ്‌ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് എസ്‌എച്ച്‌ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്‌ഐയ്ക്കെതിരെ മുൻപും സമാനമായ പരാതികള്‍ ഉണ്ടായിരുന്നു.

അതേസമയം, കോട്ടയത്ത് വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വച്ച്‌ വിദ്യാര്‍ത്ഥിയെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേം സണ്‍ എന്നിവര്‍ക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്ബാവൂര്‍ സ്വദേശി പാര്‍ത്ഥിപി(17)ന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ പാര്‍ത്ഥിപ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരനെ വിളിക്കാൻ കാറുമായി പോയ പാര്‍ത്ഥിപിനെ വഴിയില്‍ വച്ച്‌ പൊലീസ് കൈ കാണിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതിനെ തുടര്‍ന്ന് പൊലീസ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പാര്‍ത്ഥിപിനെ പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച്‌ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും പാര്‍ത്ഥിപ് ആരോപിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.