Click to learn more 👇

രേണുശ്രീ അഞ്ചാം നിലയില്‍ നിന്നും ചാടിയത് മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ; കാരണം തേടി പോലീസ്


 

ഹൈദരാബാദ്: ബി.ടെക്ക് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലാണ് ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) ആണ് ജീവനൊടുക്കിയത്

കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ ചാടി ആയിരുന്നു ആത്മഹത്യ. മറ്റുവിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കേയായിരുന്നു സംഭവം.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റില്‍ ഇരിക്കുന്നത് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നോക്കിയാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റു വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കുകയും അവിടെനിന്ന് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, ചില വിദ്യാര്‍ഥികള്‍ താഴെ നിന്നും അഞ്ചാംനിലയിലേക്ക് കുതിച്ചു. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ രേണുശ്രീ അഞ്ചാം നിലയില്‍നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യെല്ലമ്മബണ്ട സ്വദേശിനിയായ രേണുശ്രീ മൂന്നുമാസം മുന്‍പാണ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നത്. സംഭവസമയം വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ, കാംപസിലെ കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ഥിനി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയം വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.