Click to learn more 👇

ഡി. സി. എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ


 

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് : Personal Empowerment Training for students :  ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ ,

അവാർഡ് നൈറ്റ്  തുടങ്ങിയവ ഉണ്ടായിരിക്കും. 


4 മുതൽ 10 വരെ ക്ലാസുകാർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം .രജിസ്ട്രേഷന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ടുമായോ  (9497279347)  മേഖലാ ഓർഗനൈസർമാരുമായോ ബന്ധപ്പെടണം. ക്യാമ്പിൻ്റെ പ്രഥമ സംഘാടക സമിതി യോഗം ഫെബ്രുവരി 28 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ്  മൂന്നിന് ഷന്താൾ ജ്യോതിയിൽ ചേരും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.