ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭക്ഷണത്തിന് രുചി നല്‍കാന്‍ ഉപ്പ് ഉപയോഗിക്കുന്നു. ആരോഗ്യത്തിന്റെ വളര്‍ച്ചയ്ക്ക് സോഡിയം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
എന്നിരുന്നാലും, അമിതമായ ഉപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കുന്നു.
ഉപ്പ് കൂടുതല്‍ കഴിക്കുന്നത് അപകടസാധ്യതയുള്ളതിനാല്‍, പലരും ഹിമാലയന്‍ പിങ്ക് ഉപ്പ് ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇരുമ്ബിന്റെയും മറ്റ് ധാതുക്കളുടെയും മികച്ച കലവറയായ ഇളം പിങ്ക് നിറത്തിലുള്ള ഹിമാലയന്‍ ഉപ്പില്‍ കാല്‍സ്യം, സോഡിയം, ക്ലോറൈഡ്, സിങ്ക് എന്നിവയുള്‍പ്പെടെ 80 ലധികം ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനു പുറമേ, ഉയര്‍ന്ന കാത്സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളേയും സന്ധികളേയും ഹിമാലയന്‍ ഉപ്പ് ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പേശിവലിവ് ഒഴിവാക്കാനും ഉപ്പ് സഹായിക്കും.
ഹിമാലയന്‍ സാള്‍ട്ട് സൃഷ്ടിക്കുന്ന സോഡിയം ബാലന്‍സ് കുറഞ്ഞ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും സാധാരണ പരിധിയിലേക്ക് കൊണ്ടുവരാനും ഉത്തമമാണ്. ആയുര്‍വേദ പ്രാക്ടീഷണര്‍മാര്‍ പറയുന്നതനുസരിച്ച്, ഹിമാലയന്‍ ഉപ്പില്‍ ദഹന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഗ്യാസ് ശേഖരണം തടയുകയും ചെയ്യുന്നു.
പിങ്ക് ഉപ്പ് സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാനും ശരീരത്തിനും മനസ്സിനും ശാന്തതയും സമാധാനവും നല്‍കാനും സഹായിക്കുന്നു. പിങ്ക് ഉപ്പിട്ട ചൂടുള്ള വെള്ളത്തിലെ കുളി നല്ല ഉറക്കം തരുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹിമാലയന്‍ പിങ്ക് ഉപ്പ് വലിയ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാതെ ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുകൂടിയാണ്. എന്നിരുന്നാലും, ഉപ്പിന്റെ അമിതമായ ഉപയോഗം ദോഷകരമാണ്. അതുകൊണ്ടുതന്നെ ശരീരത്തെ അറിഞ്ഞ് ചെറിയ അളവ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.