Click to learn more 👇

പഞ്ചസാര ഒഴിവാക്കിനോക്കൂ, അത്ഭുതകരമായ മാറ്റങ്ങള്‍ അറിയാം


 

ശരീര സംരക്ഷണത്തിന് വേണ്ടി പലരും ജിമ്മും ബ്യൂട്ടി പാര്‍ലറും ആശ്രയിക്കാറുണ്ട്. എന്നാല്‍, ഇനി ജിമ്മില്‍ പോകാതെ ശരീര ഭാരം ക്രമപ്പെടുത്താം.അതിനു പഞ്ചസാര ഒഴിവാക്കൂ.

പഞ്ചസാര പൂർണമായി ഒഴിവാക്കുന്നത് തടി കുറയുന്നതിന് സഹായിക്കുന്നു. ശുദ്ധീകരിച്ച നിലയിലെ കാർബോഹൈഡ്രേറ്റിന്റെ രൂപത്തില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് കലോറിയുടെ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു. പഞ്ചസാര അമിതമായി കഴിക്കുന്നത് തലച്ചോറിലെ ന്യൂറോട്രാൻസ്‌മിറ്ററുകളെ സ്വാധീനിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നത് മൂഡ് കൂടുതല്‍ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റീസ് പിടിപെടാനും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. പഞ്ചസാര കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും, നീർവീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, ക്യാൻസർ എന്നിവയ്ക്കുവരെ കാരണമാവുന്നു. കൂടാതെ, അകാലനര, മുഖക്കുരു പോലുള്ള ത്വക്ക് പ്രശ‌നങ്ങള്‍ക്കും കാരണമാവുന്നു. അതിനാല്‍, പാടുകളില്ലാത്ത ചർമം, കരിവാളിപ്പില്ലാത്ത നിറം എന്നിവ സ്വന്തമാക്കാൻ പഞ്ചസാര ഒഴിവാക്കിയാല്‍ മതി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.